ജനകീയ വിചാരണ

ചാല: പിണറായി വിജയൻ സർക്കാറി​ൻെറ അഴിമതിക്കും സ്ത്രീ സുരക്ഷാ വീഴ്ചക്കുമെതിരെ ന്യൂനപക്ഷ കോൺഗ്രസ്‌ ധർമടം ബ്ലോക്കി​ൻെറ ആഭിമുഖ്യത്തിൽ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ കോൺഗ്രസ്‌ ധർമടം മണ്ഡലം പ്രസിഡൻറ്​ ജലീൽ ആഡൂർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക്‌ സെക്രട്ടറി ടി.എച്ച്. രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി അനൂപ് തന്നട, മണ്ഡലം പ്രസിഡൻറ്​ മനോഹരൻ ചാല, കെ.വി. ജയരാജൻ, വി.കെ. റഫീഖ്, സി.വി. ശശിധരൻ, സജീവൻ എക്കാലിൽ, അഭിലാഷ് ആഡൂർ, ഉമേഷ് ചാല എന്നിവർ സംസാരിച്ചു. അസീസ് സ്വാഗതവും രമേശൻ ചാല നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.