സ്വാമി അഗ്​നിവേശി‍​െൻറ കർമപഥം ജ്വലിച്ചുനിൽക്കും -ജമാഅത്തെ ഇസ്​ലാമി

സ്വാമി അഗ്​നിവേശി‍​ൻെറ കർമപഥം ജ്വലിച്ചുനിൽക്കും -ജമാഅത്തെ ഇസ്​ലാമി കണ്ണൂർ: സാമൂഹിക നീതിക്കും മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതക്കും വേണ്ടിയുള്ള കർമസാക്ഷ്യംകൊണ്ട് സന്യാസ ജീവിതത്തിന് വിപ്ലവ മുഖം നൽകിയ സ്വാമി അഗ്​നിവേശി​ൻെറ നിര്യാണം ജനാധിപത്യ ഇന്ത്യക്ക് കനത്ത ആഘാതമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ്​ മുഹമ്മദ് സാജിദ് നദ് വി, സെക്രട്ടറി സി.കെ.എ. ജബ്ബാർ എന്നിവർ പ്രസ്​താവനയിൽ പറഞ്ഞു. വിപ്ലവ ജീവിത സാക്ഷ്യംകൊണ്ട് ഏതൊരു പ്രാർഥനയും സ്വീകരിക്കപ്പെടുന്ന ദൈവപ്രീതിയുടെ ലോകത്തേക്കാണ് അദ്ദേഹം മടങ്ങിയത്. ജീവിതകാലം മുഴുവൻ നിർഭയമായി പോരാടിയ മനുഷ്യസ്നേഹിയും മതപാരസ്പര്യ ശിൽപിയും ഫാഷിസ്​റ്റ്​ വിരുദ്ധനും സാമൂഹിക പരിഷ്കർത്താവും പോരാളിയുമായ സ്വാമി അഗ്​നിവേശി​ൻെറ കർമപഥം ഇരുളടഞ്ഞ ഇന്ത്യയിൽ ഇനിയും ജ്വലിച്ചുനിൽക്കുമെന്നും അനുസ്മരണ കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.