കടകളിൽ വെള്ളം കയറി

അഞ്ചരക്കണ്ടി: കനത്തമഴയിൽ അഞ്ചരക്കണ്ടി ടൗണിലെ . ശനിയാഴ്ച ഉച്ചമുതൽ പെയ്​ത മഴയിലാണ് കടകളിൽ റോഡിലെ വെള്ളം ഒഴുകിയെത്തിയത്. പള്ളിക്ക് മുൻഭാഗത്തെ ചെരിപ്പുകടയിലും മറ്റു കടകളിലുമാണ് വെള്ളം കയറിയത്. റോഡി​ൻെറ ഇരുഭാഗത്തെയും ഓവുചാലുകൾ മൂടപ്പെട്ടതിനാൽ മഴവെള്ളം മുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത്. റോഡിനേക്കാൾ താഴ്ന്നുകിടക്കുന്ന കടകളാണ് വെള്ളത്തിലായത്. കടകൾക്ക് മുന്നിൽ വെള്ളം ഒഴുകിപ്പോകാൻ ഓവുചാൽ ഉണ്ടെങ്കിലും മണ്ണും മറ്റു മാലിന്യവും വന്നുനിറഞ്ഞ് ഇവ അടഞ്ഞുപോയിട്ടുണ്ട്. കടയിലെ പുതിയ ചെരിപ്പുകൾ, ബാഗുകൾ, ടോയ്സുകൾ അടക്കമുള്ളവ വെള്ളം കയറി നശിച്ചു. വേങ്ങാട് പഞ്ചായത്തിലെ 21ാം വാർഡായ അഞ്ചരക്കണ്ടി ടൗണിലെ ഓവുചാൽ ശുചീകരണം നടക്കാത്തതിനാൽ വെള്ളം കയറി വലിയ നാശനഷ്​ടം ഉണ്ടാകുന്നതായി വ്യാപാരികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.