ജാഗ്രത സമിതി ഓഫിസ് തുറന്നു

തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് . മഠത്തുംഭാഗം ലക്ഷംവീട് പരിസരത്ത് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ കെട്ടിടോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഫസീല ഫാറൂഖ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കണ്ട്യൻ ഷീബ, സി.ഡി.എസ് ചെയർപേഴ്സൻ വി. സജിത, പഞ്ചായത്ത് സെക്രട്ടറി കെ.എം. മാത്യു, കെ.പി. പ്രഹീദ്, എൻ.കെ. രജിത, ദിനേശൻ പൂത്തോടി എന്നിവർ സംസാരിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും പ്രശ്നപരിഹാരത്തിനായി പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് ജാഗ്രത സമിതിയുടെ ലക്ഷ്യം. കൗൺസിലിങ്ങും ബോധവത്കരണ പ്രവർത്തനങ്ങളുമടക്കം നേതൃപരമായി പങ്കുവഹിക്കാൻ ഈ സംവിധാനംകൊണ്ട് സാധിക്കും. 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.