പ്രൊവിഡന്‍സ് കോളേജ് ഓഫ് എൻജിനീയറിംഗ്

ആലപ്പുഴ: ചെങ്ങന്നൂരിലെ പ്രൊവിഡന്‍സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാമ്പസ്​ പുതിയ കാലഘട്ടത്തിന് അനുയോജ്യമായി ഫിസിക്കലും ഡിജിറ്റലുമായ സാങ്കേതിക സൗകര്യങ്ങളുമുള്ള ഫിജിറ്റലായി മാറുന്ന​ു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനും ആവശ്യമുള്ളപ്പോള്‍ അവരുടെ ഫാക്കല്‍റ്റികളുമായി ഇടപഴകാനും കഴിയും. ഇതിനായി എല്ലാ പുതിയ എൻജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് വര്‍ഷ വാറൻറിയോടെ ലാപ്‌ടോപ്പ് നല്‍കുന്നുണ്ടെന്നും മാനേജ്​മൻെറ്​ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രവേശന പരീക്ഷയിൽ 5000 വരെ നേടിയവര്‍ക്ക് 50 ശതമാനം വരെ സ്‌കോളര്‍ഷിപ് നല്‍കുന്നു. 2015 ല്‍ തുടക്കം കുറിച്ച കോളജിൽ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ടിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ ബി ടെക് കോഴ്‌സുകളാണുള്ളത്. ഇന്ത്യയിലേയും വിദേശത്തെയും വ്യവസായ സംരംഭങ്ങളുമായി സഹകരിച്ചാണ് പ്രൊവിഡന്‍സില്‍ ഇന്റേണ്‍ഷിപ്പ് നല്‍കുന്നത്. കാമ്പസ് റിക്രൂട്ട്‌മെന്റില്‍ മുന്‍ നിരകമ്പനികളില്‍ പ്രൊവിഡന്‍സിലെ കുട്ടികള്‍ക്ക് പ്രഥമ പരിഗണന ലഭിക്കുന്നു. കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സംരംഭത്വക വികസന കേന്ദ്രം നൂതനാശങ്ങള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാവുന്നു-പത്രക്കുറിപ്പിൽ വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.