മാഹിയിൽ അഞ്ചുപേർക്ക് കോവിഡ്

മാഹി: മാഹിയിൽ വ്യാഴാഴ്ച നടത്തിയ 91 പരിശോധനകളിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേർ നിലവിൽ കണ്ടെയ്ൻമൻെറ് സോണായ പന്തക്കൽ കിഴക്കേടത്ത് കോളനിയിൽ നിന്നുള്ളവരാണ്. മാഹിയിൽ കഴിഞ്ഞ ദിവസം രോഗം റിപ്പോർട്ട് ചെയ്​ത ചുമട്ടുതൊഴിലാളിയുടെ പ്രാഥമിക സമ്പർക്കത്തിലുള്ളവരുമാണ്‌. പൂഴിത്തല ബീച്ച് ഭാഗത്തുനിന്ന് ഒരാൾ കോവിഡ് പോസിറ്റിവായി. കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയാണ്. മാഹി പൂഴിത്തല ബീച്ച് നിവാസിക്കും കോവിഡ് സ്ഥിരീകരിച്ചു. ചോമ്പാല സ്വദേശിക്കും കോവിഡ് പോസിറ്റിവായിട്ടുണ്ട്​. പോസിറ്റിവായ ആൾക്കാരെ മാഹി ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രോഗികളായ ഏഴുപേർ നെഗറ്റിവായതിനെ തുടർന്ന് ഡിസ്ചാർജായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.