ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം

പാനൂർ: നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്​ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്​ പി.പി. പ്രജീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ കെ.പി. ഹാഷിം, ഷംജിത് നിടൂർ, കെ.കെ. വിജേഷ്, ഉജ്വൽ പവിത്രൻ, എം.സി. അതുൽ, ടി. സായന്ത്, കെ.പി. രാമചന്ദ്രൻ, ടി.കെ. അശോകൻ എന്നിവർ സംസാരിച്ചു. ആശുപത്രിയിലേക്ക് മുസ്​ലിം യൂത്ത് ലീഗ് നടത്തിയ മാർച്ച് യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സമീർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ടി. നജീർ അധ്യക്ഷത വഹിച്ചു. ടി.കെ ഹാരിസ്, മുഹമ്മദലി തൂവക്കുന്ന്, വി.റഫീഖ്, കെ.പി. മഞ്ചൂർ, റോഷിൻ പാനൂർ എന്നിവർ സംസാരിച്ചു. മഹിള മോർച്ച കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച്​ നടത്തി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ധനഞ്​ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ശോഭ വിളക്കോട്ടൂർ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. കാർത്തിക, കെ.പി. മജൂഷ എന്നിവർ സംസാരിച്ചു. കെ. അജിത സ്വാഗതവും സി. മനീഷ നന്ദിയും പറഞ്ഞു. പടം: PNR_youth congress march_IMG-20200910-WA0295 PNR_youth leegue march_IMG-20200910-WA0277 PNR_youvamorcha march_IMG-20200910-WA0288 നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് AO295. യുവമോർച്ച മാർച്ച് AO288 യൂത്ത് ലീഗ് മാർച്ച് AO277

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.