വീടുകളിലൊതുങ്ങി ശ്രീകൃഷ്​ണ ജയന്തി

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനമായ വ്യാഴാഴ്​ച വീടുകളിലൊതുങ്ങി ആ​േഘാഷം. ജില്ലയിലെങ്ങും കൃഷ്​ണഭക്​തരുടെ ഗൃഹാങ്കണങ്ങൾ ആഘോഷത്തിന്​ വേദിയായി. ബാലഗോകുലം വര്‍ഷംതോറും നടത്താറുള്ള ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഇത്തവണ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ്​ വീടുകളില്‍ നടത്തേണ്ടിവന്നത്​. പിഞ്ചുകുട്ടികള്‍ മുതൽ മുതിര്‍ന്ന കുട്ടികള്‍ വരെ ശ്രീകൃഷ്ണ​ൻെറ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ വേഷങ്ങളണിഞ്ഞും കൃഷ്ണകഥാ സന്ദര്‍ഭങ്ങള്‍ അവതരിപ്പിച്ചും തനിച്ചും കൂട്ടായും കുടുംബാംഗങ്ങളോടൊപ്പം കൃഷ്ണജയന്തി ആഘോഷമാക്കി മാറ്റി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ നടന്നു. ഗോകുല പ്രാർഥന, ഭജന, മംഗള ശ്ലോകം എന്നിവക്ക്​ ശേഷം പ്രസാദ വിതരണത്തോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചത്. പടം.....sp 03

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.