തലശ്ശേരി: പുന്നോൽ മഹല്ല് കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ കൂട്ടായ്മ രൂപവത്കരിച്ചു. പുന്നോൽ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ വിളിച്ചുചേർത്ത യോഗത്തിലാണ് കൂട്ടായ്മ രൂപവത്കരിച്ചത്. ലഹരി വ്യാപനത്തിനെതിരെ പടപൊരുതാൻ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. കെ.പി. അബ്ദുൽ ഗഫൂർ ചെയർമാനായും സി.പി. അഷ്റഫ് കൺവീനറായും നജീബ് ആലമ്പത്ത് ട്രഷററുമായാണ് ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്. തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്യാനും സബ് കമ്മിറ്റികൾ രൂപവത്കരിക്കാനും 19ന് വൈകീട്ട് ഏഴിന് വിപുലമായ യോഗം ചേരാനും തീരുമാനിച്ചു. യോഗത്തിൽ കെ.പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എ.പി. അസ്കർ, നജീബ്, പി.സി. റബീസ്, നിഷാം, നബീൽ, ഹനീഫ, ബഷീർ, സാഫ്വൻ എന്നിവർ സംസാരിച്ചു. അസീസ് സ്വാഗതവും അഹ്റാഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.