Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുന്നോലിൽ ലഹരിവിരുദ്ധ...

പുന്നോലിൽ ലഹരിവിരുദ്ധ കൂട്ടായ്മ രൂപവത്കരിച്ചു

text_fields
bookmark_border
തലശ്ശേരി: പുന്നോൽ മഹല്ല് കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ കൂട്ടായ്മ രൂപവത്കരിച്ചു. പുന്നോൽ മഹല്ല് മുസ്​ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ വിളിച്ചുചേർത്ത യോഗത്തിലാണ്​ കൂട്ടായ്മ രൂപവത്കരിച്ചത്. ലഹരി വ്യാപനത്തിനെതിരെ പടപൊരുതാൻ ആക്​ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. കെ.പി. അബ്​ദുൽ ഗഫൂർ ചെയർമാനായും സി.പി. അഷ്റഫ് കൺവീനറായും നജീബ് ആലമ്പത്ത് ട്രഷററുമായാണ് ആക്​ഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്. തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്യാനും സബ് കമ്മിറ്റികൾ രൂപവത്കരിക്കാനും 19ന് വൈകീട്ട് ഏഴിന് വിപുലമായ യോഗം ചേരാനും തീരുമാനിച്ചു. യോഗത്തിൽ കെ.പി. അബ്​ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എ.പി. അസ്കർ, നജീബ്, പി.സി. റബീസ്, നിഷാം, നബീൽ, ഹനീഫ, ബഷീർ, സാഫ്വൻ എന്നിവർ സംസാരിച്ചു. അസീസ്‌ സ്വാഗതവും അഹ്റാഫ്‌ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story