അക്രമം കമ്യുണിസ്​റ്റ് രീതിയല്ല –പന്ന്യൻ രവീന്ദ്രൻ

എടക്കാട്: കമ്യുണിസ്​റ്റ് പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ വർധിച്ച് വരുന്ന കാലമാണിപ്പോഴെന്നും ജീവിതം മറന്ന് കമ്യുണിസ്​റ്റ് പാർട്ടിയെ വളർത്തിയ ഒട്ടനവധി മഹാരഥൻമാരുണ്ടെന്നും സി.പി.ഐ ദേശീയ കൺട്രോൾ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞുഴ ജനങ്ങളുടെ ഏത് പ്രശ്​നങ്ങളിലും അറിഞ്ഞിടപെട്ട് പരിഹരിക്കുകയും ചെയ്യുന്നത് കൊണ്ടാണ്​ പാർട്ടിക്ക് നാടി‍ൻെറ അംഗീകാരങ്ങൾ നേടാൻ കഴിയുന്നതെന്നും അക്രമ പ്രവർത്തനം പാർട്ടി പരിപാടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എടക്കാട് ബസാറിൽ സി.പി.ഐ കടമ്പൂർ ബ്രാഞ്ച് കമ്മി സ്ഥാപിച്ച എ. ബാലകൃഷ്​ണൻ സ്​മാരക സാംസ്​കാരിക കേന്ദ്രം ഉദ്​ഘാടനം ചെയ്​ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. നാവത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മൺമറഞ്ഞ നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം സി.പി. സന്തോഷ് കുമാർ നിർവഹിച്ചു. വൃക്ഷതൈ വിതരണം എം. ഗംഗാധരനും ഉന്നത വിജയികളെ അനുമോദിക്കൽ ടി. പ്രകാശൻ മാസ്​റ്ററും നിർവഹിച്ചു. മാമ്പ്രത്ത് രാജൻ സംസാരിച്ചു. ഫോട്ടൊ: EDAK_Mandiram സി.പി.ഐ കടമ്പൂർ ബ്രാഞ്ച് കമ്മി സ്ഥാപിച്ച എ. ബാലകൃഷ്​ണൻ സ്​മാരക സാംസ്​കാരിക കേന്ദ്രം പന്ന്യൻ രവീന്ദ്രൻ ഉദ്​ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.