കണിച്ചാര്‍ പഞ്ചായത്ത് ഓഫിസ്​ കെട്ടിടം ഉദ്​ഘാടനം

കണിച്ചാര്‍: പഞ്ചായത്ത് ഓഫിസിനായി പുതുതായി നിര്‍മിച്ച കെട്ടിടം ബുധനാഴ്ച സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്​ 90 ലക്ഷം രൂപ ചെലവഴിച്ചാണ് 9000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ഓഫിസ് കെട്ടിടവും കോണ്‍ഫറന്‍സ് ഹാളും നിർമിക്കുന്നത്. കെട്ടിടത്തി​ൻെറ ഒന്നാംഘട്ട നിര്‍മാണമാണ് പൂര്‍ത്തിയായത്. ഓഫിസ് കെട്ടിടത്തി​ൻെറ പാര്‍ട്ടിഷന്‍ വര്‍ക്കുകളും വയറിങ് വര്‍ക്കുകളുമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. പാര്‍ട്ടിഷന്‍ വര്‍ക്കുകള്‍ക്ക്​ റബ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്​ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. ഈ പ്രവൃത്തിയും വയറിങ്ങും പൂര്‍ത്തിയാവുന്നതോടെ ഓഫിസ്​ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിയുമെന്ന്​ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. 1972 മുതല്‍ സ്വന്തമായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫിസാണ് കൂടുതല്‍ സൗകര്യങ്ങളോടുകൂടി കണിച്ചാര്‍ ബസ്​സ്​റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിനു മുകളിലായി പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.