തളിപ്പറമ്പിൽ ബോംബ് ഭീഷണി

ഒന്നര മണിക്കൂർ നീണ്ട പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്​റ്റാൻഡിൽ ബോംബ് വെച്ചെന്ന ഫോൺ സന്ദേശത്തെ തുടർന്ന് പൊലീസും ബോംബ് -ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തി. ഇത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഒന്നര മണിക്കൂർ നീണ്ട പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. അലർട്ട് കൺട്രോളിലേക്ക് ഫോൺ വഴിയാണ് വിവരം ലഭിച്ചത്. തളിപ്പറമ്പ് ബസ് സ്​റ്റാൻഡിലാണ് പരിശോധന നടത്തിയത്. ഡോഗ് സ്ക്വാഡ് പൊലീസ് നായ ചേതകിനെ എത്തിച്ച്​ സ്​റ്റാൻഡും സമീപത്തെ കെട്ടിടങ്ങളും ഒന്നര മണിക്കൂർ നേരം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അലർട്ട് കൺട്രോളിൽ ലഭിച്ച ഫോൺ കാളിനെപ്പറ്റി അന്വേഷിക്കുമെന്ന് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാർ പറഞ്ഞു. ബോംബ് സ്ക്വാഡ് എസ്.ഐ ശശിധരനും പരിശോധനക്ക് നേതൃത്വം നൽകി. പടം: TLP Dog തളിപ്പറമ്പ് ബസ് സ്​റ്റാൻഡിൽ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.