ചെറുപുഴയില്‍ കൂടുതൽ നിയന്ത്രണം

ചെറുപുഴ: പഞ്ചായത്തില്‍ മൂന്നുപേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ നാലാം വാര്‍ഡും അടച്ചു. ചുണ്ട സ്വദേശിയായ ചെറുപുഴ കെ.എസ്.ഇ.ബി സെക്​ഷന്‍ ഓഫിസിലെ ജീവനക്കാരനും ഭാര്യക്കും മകള്‍ക്കുമാണ്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കെ.എസ്.ഇ.ബി സെക്​ഷന്‍ ഓഫിസിലെ നാലു ജീവനക്കാര്‍ക്ക്​ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെറുപുഴ ടൗണ്‍ ഉള്‍പ്പെടുന്ന രണ്ടാം വാര്‍ഡും 17ാം വാര്‍ഡും അടച്ചിരുന്നു. ഇതിനുപുറമെ 17ാം വാര്‍ഡില്‍ മറ്റൊരു യുവാവും 15ാം വാര്‍ഡില്‍ മൂന്നു കുട്ടികളും കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതോടെ പഞ്ചായത്തിലെ രണ്ട്​, നാല്​, 15, 17 വാര്‍ഡുകള്‍ കണ്ടെയ്​ൻ​െമൻറ്​ സോണായി. ഈ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍, ഓഫിസുകള്‍ എന്നിവ അടച്ചിട്ടിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.