ആധുനിക ലാബ് സമുച്ചയത്തിന് ശിലയിട്ടു

പയ്യന്നൂർ: കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ച ഒരു കോടി രൂപയുടെ ആധുനിക ലബോറട്ടറി സമുച്ചയത്തി​ൻെറ ശിലാസ്ഥാപനം ടി.വി.രാജേഷ് എം.എൽ.എ നിർവഹിച്ചു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. നിലവിൽ അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നുണ്ട്. ജില്ല പഞ്ചായത്ത് അംഗം ആർ. അജിത, വാർഡ് മെംബർ യു. ഭാസ്കരൻ, പി.ടി.എ പ്രസിഡൻറ്​ കെ. മുകുന്ദൻ, സ്കൂൾ ഹെഡ്മാസ്​റ്റർ കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.വി. രാജൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.