അംഗൻവാടിയും ഹോമിയോ ഡിസ്‌പെൻസറി കെട്ടിടവും ഉദ്​ഘാടനം ചെയ്​തു

പാനൂർ: നഗരസഭ പുത്തൂർ മടപ്പുരക്ക് സമീപം നിർമിച്ച അഭയ അംഗൻവാടിയും ഹോമിയോ ഡിസ്‌പെൻസറി കെട്ടിടവും മന്ത്രി കെ.കെ. ശൈലജ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൺ ഇ.കെ. സുവർണ അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ മടപ്പുര ചന്ദ്രൻ, ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എ. നാസർ, കൗൺസിലർമാരായ വി. ഹാരിസ്, കെ.കെ. ചന്ദ്രൻ, കെ.കെ. സുധീർ കുമാർ, ഡി.എം.ഒ ഡോ. അബ്​ദുൽ സലാം, ഉമ, മെഡിക്കൽ ഓഫിസർ ഡോ. ടീന ക്ലീറ്റസ്, നഗരസഭ സൂപ്രണ്ട് രാജഗോപാൽ എന്നിവർ സംസാരിച്ചു. ബാലിയിൽ ഫാത്തിമ ഹജ്ജുമ്മയുടെ സ്മരണക്ക് മക്കൾ ബാലിയിൽ മഹമൂദ് ഹാജിയും യൂസുഫ് ഹാജിയും സൗജന്യമായി നൽകിയ സ്ഥലത്ത് മുൻ മന്ത്രി കെ.പി. മോഹനൻ എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽനിന്നും 2013-'14 ൽ അനുവദിച്ച എട്ട്​ ലക്ഷം രൂപ ഉപയോഗിച്ചാണ് അംഗൻവാടി പൂർത്തീകരിച്ചത്. 2014-'15സാമ്പത്തിക വർഷം പാനൂർ ഗ്രാമപഞ്ചായത്ത്‌ നോൺ റോഡ് മെയിൻറനൻസ് ഫണ്ടിൽനിന്ന്​ അനുവദിച്ച എട്ടു​ ലക്ഷം രൂപ ഉപയോഗിച്ചാണ് ഹോമിയോ ഡിസ്പെൻസറി കെട്ടിടം പൂർത്തീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.