കോവിഡ് നിയന്ത്രണപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ഉദാസീനത -യു.ഡി.എഫ്

തളിപ്പറമ്പ്: കോവിഡ് നിയന്ത്രണപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ പരിയാരം പഞ്ചായത്തിലെ ചില വാർഡുകൾ ഉദാസീനത കാട്ടുന്നതായി യു.ഡി.എഫ് പരിയാരം പഞ്ചായത്ത്‌ കമ്മിറ്റി കുറ്റപ്പെടുത്തി. പാച്ചേനി വാർഡിൽ ജാഗ്രതക്കുറവ് മൂലം സമ്പർക്കത്തിലൂടെ രോഗം പകരുന്നതായും ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ കമ്മിറ്റി ചെയർമാൻ പി.വി. അബ്​ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഇ.ടി. രാജീവൻ, വനിത ലീഗ് ജില്ല സെക്രട്ടറി പി. സാജിത, പി.വി. സജീവൻ, സുരേശൻ പാച്ചേനി, വി.വി.സി. ബാലൻ, പി.വി. രാമചന്ദ്രൻ, പി.സി.എം. അഷ്‌റഫ്‌, കെ. ഇബ്രാഹിംകുട്ടി, അഷ്​റഫ് പുളുക്കൂൽ, പി. നാരായണൻ, എം. ബഷീർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.