കലാപമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമം –മുസ്​ലിംലീഗ്

ശ്രീകണ്ഠപുരം: ബോംബ് നിർമാണം സി.പി.എമ്മി​ൻെറ കുലത്തൊഴിലാണെന്നും നാട്ടിൽ കലാപമുണ്ടാക്കി വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽ കരീം ചേലേരി. ഇരിക്കൂർ നിയോജകമണ്ഡലം മുസ്​ലിംലീഗ് മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിക്ക് നിയന്ത്രണമുളള ആശുപത്രികളിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റവരെ വ്യാജപേരിൽ ചികിത്സിക്കുന്നതായുള്ള ആരോപണമുണ്ട്. ഇത് ഗൗരവമുള്ളതാണെന്നും കതിരൂർ സ്ഫോടനം ഉന്നത ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ്​ പി.ടി.എ കോയ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. മുഹമ്മദ്, എം.പി.എ. റഹീം, ടി.എൻ.എ. ഖാദർ, വി.എ. റഹീം, വി.വി. അബ്​ദുള്ള, സി.കെ. മുഹമ്മദ്, പി.കെ. ഷംസുദ്ദീൻ, കെ. മുഹമ്മദ് അഷറഫ് ഹാജി. യു.പി. അബ്​ദുഹ്മാൻ, എം.എ. ഖലീൽ റഹ്മാൻ, എ. അഹമദ് കുട്ടി ഹാജി, സി. കുഞ്ഞി മുഹമ്മദ് ഹാജി, കെ.പി. മുഹമ്മദ് അഷറഫ്, കെ. മുഹമ്മദ് കുഞ്ഞി, എൻ.പി. സിദ്ദീഖ്, കെ.പി. അബ്​ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.