വേങ്ങാട് പഞ്ചായത്ത് പരിധിയിൽ സമ്പൂർണ ലോക്ഡൗൺ

അഞ്ചരക്കണ്ടി: വേങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്​ചകളിൽ സമ്പൂർണ ലോക്​ഡൗൺ ആയിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത അറിയിച്ചു. മറ്റു ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ വൈകീട്ട് ആറുവരെ തുറക്കാം. ഹോട്ടലുകളിൽ ഏഴുവരെ പാർസൽ നൽകാം. വെള്ളിയാഴ്​ച മാത്രം സമ്പർക്കത്തിലൂടെ അഞ്ച് കേസുകൾ പഞ്ചായത്തിനകത്ത് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലൂടെയുള്ള കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.