കാർത്തികപുരം ടൗൺ അടച്ചു

കാർത്തികപുരം: കാർത്തികപുരത്തെ യുവാവിന് കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ടൗൺ അനിശ്ചിതകാലത്തേക്ക് അടച്ചു. തലശ്ശേരിയിലെ തുണിക്കടയിൽ ജോലി ചെയ്തിരുന്ന കാർത്തികപുരം സ്വദേശിയായ യുവാവ് ഓണാവധിക്ക് നാട്ടിലെത്തി പനി വന്നപ്പോൾ ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയപ്പോഴാണ്​ കോവിഡ് പോസിറ്റിവായത്​. യുവാവിനെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. യുവാവ് കാർത്തികപുരത്തെ പല കടകളും സന്ദർശിച്ചതിനെ തുടർന്നാണ്​ 13,14 വാർഡ് ഉൾപ്പെടുന്ന കാർത്തികപുരം ടൗൺ അടച്ചിടാൻ തീരുമാനിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.