പാസഞ്ചർ ഷീൽഡ് നൽകി

അഞ്ചരക്കണ്ടി: വേങ്ങാട് ഓട്ടോസ്​റ്റാൻഡിലെ 30 ഓട്ടോറിക്ഷകൾക്ക് ഡ്രൈവർ- പാസഞ്ചർ ഷീൽഡ് നിർമിച്ചുനൽകി. വേങ്ങാട് സ്​റ്റാൻഡ്​ പരിസരത്ത്​ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ ഷീൽഡ്, ഓട്ടോ യൂനിയൻ സെക്രട്ടറി സി. മനോജിന് നൽകി ഉദ്​ഘാടനം ചെയ്​തു. മുൻ വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ്​ കെ. പത്മനാഭൻ, റോട്ടറി പ്രസിഡൻറ്​ കുട്ടികൃഷ്​ണൻ, അസി. ഗവർണർ ഒ.ജി. സേതുമാധവൻ എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് റോട്ടറിയുടെ കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായാണ് ഒട്ടോറിക്ഷ തൊഴിലാളികൾക്ക് പാസഞ്ചർ ഷീൽഡ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.