ചെങ്ങളായിയിൽ നിയന്ത്രണങ്ങൾ തുടരും

ശ്രീകണ്​ഠപുരം: ഓണക്കാലത്തിനുശേഷമുള്ള രോഗവ്യാപന സാധ്യത കണക്കിലെടുത്ത് നാലാംഘട്ട അൺലോക്കി​ൻെറ ഭാഗമായുള്ള ഇളവുകൾ നിയന്ത്രണവിധേയമായി മാത്രമേ ചെങ്ങളായി പഞ്ചായത്തിൽ അനുവദിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് പരിധിയിൽ ഒരു കോവിഡ് പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്​തിട്ടുണ്ട്. ശ്രീകണ്​ഠപുരം നഗരസഭയിലെ രോഗിയുമായി സമ്പർക്കമുള്ള പെരിന്തലേരിയിലെ പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ട​ുതന്നെ പഞ്ചായത്തിലെ നിയന്ത്രണങ്ങൾ തുടരാൻ കോവിഡ് നിരീക്ഷണത്തിനുള്ള പഞ്ചായത്തുതല സമിതി യോഗം തീരുമാനിച്ചു. കടകൾ വൈകീട്ട് ഏഴുവരെ മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. വിവാഹങ്ങൾ, മറ്റു ആഘോഷങ്ങൾ എന്നിവ പരിമിതമായ എണ്ണം ആളുകളെ പങ്കെടുപ്പിച്ച് നടത്തണം. പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടുന്നത് കർശനമായി നിയന്ത്രിക്കും. സംഘം ചേർന്നുള്ള കായിക-വിനോദ പരിപാടികളും നടത്താൻ അനുമതിയില്ല. നിർദേശങ്ങൾ കർശനമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. ശ്രീകണ്​ഠപുരം സി.ഐ ഇ.പി. സുരേശൻ, ഹെൽത്ത് ഇൻസ്പെക്​ടർ എം.ബി. മുരളി, ജെ.എച്ച്.ഐ പ്രസാദ്, സെക്രട്ടറി എം. ശാർങ്​ധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.