പുരസ്​കാര നിറവിൽ മുരളീധരൻ മാഷ്​

ചെറുകുന്ന്: ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ഒ. മുരളീധരന് സംസ്ഥാന അധ്യാപക അവാർഡ്. കോഴിക്കോട് മേഖലയിൽനിന്നാണ് ഇദ്ദേഹം അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. മോറാഴ പാന്തോട്ടം സ്വദേശിയാണ്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ജില്ല കോഒാഡിനേറ്റർ രംഗത്ത് പ്രവർത്തിച്ചുവരുകയാണ്​. പൊളിറ്റിക്സ്, സോഷ്യോളജി, ഇംഗ്ലീഷ്, വിദ്യാഭ്യാസം, മനഃശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഗ്രാമീണതലത്തിൽ കരിയർ കോഴ്സുകളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ക്ലാസുകൾ നൽകിയിട്ടുണ്ട്​. കരിയർ ഹാൻഡ്​ ബുക്ക് എഡിറ്റോറിയൽ ബോർഡംഗം, അധ്യാപക പരിശീലനത്തിനുള്ള സ്​റ്റേറ്റ് റിസോഴ്‌സ് പേഴ്സൻ, ഹയർ സെക്കൻഡറി പരീക്ഷ ബോർഡംഗം, പരീക്ഷ മാന്വൽ പരിഷ്കരണ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.