അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെട്ടവരുടെ മക്കള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന്​ . മറ്റേതെങ്കിലും ഇനത്തില്‍ പ്രതിമാസ സ്​റ്റൈപ്പൻറ്​ ലഭിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. ജാതി, വരുമാനം എന്നിവ പരിഗണിക്കുന്നതല്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പരമ്പരാഗതമായി ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന അല്ലെങ്കില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നും കുട്ടികള്‍ പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് ബന്ധപ്പെട്ട സ്‌കൂള്‍ ഹെഡ്മാസ്​റ്ററില്‍ നിന്നും വാങ്ങിയ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഒരു രക്ഷിതാവി‍ൻെറ ഒന്നിലധികം കുട്ടികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ഒരു അപേക്ഷാഫോറം മതിയാവും. ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുക. നിലവില്‍ സ്‌കോളര്‍ഷിപ് ലഭിച്ചുവരുന്ന കുട്ടികള്‍ തുടര്‍ന്ന് പഠിക്കുന്നത് സംബന്ധിച്ച രേഖ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷാഫോറത്തി‍ൻെറ മാതൃകയും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്/ കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസ്, ജില്ല പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ ​െസപ്റ്റംബര്‍ 25ന് അഞ്ചിനു മുമ്പ് ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസുകളില്‍ സമര്‍പ്പിക്കണം. കണ്ണൂർ: ഇന്ത്യന്‍ ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്​ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.ടി) നടത്തുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്​ലൂം ആൻഡ്​ ടെക്‌സ്​റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് . കോഴ്‌സുകള്‍ സംബന്ധിച്ച വിവരങ്ങളും അപേക്ഷാഫോറവും www.iihtkannur.ac.in ല്‍ ലഭിക്കും. അപേക്ഷ നേരിട്ടും ഓണ്‍ലൈനായും ​െസപ്റ്റംബര്‍ 30 നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.