കണിച്ചാർ ടൗൺ അടച്ചിടാൻ തീരുമാനം

കണിച്ചാർ: ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക്​ ഉറവിടം വ്യക്തമല്ലാതെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത്​ ടൗൺ ഉൾപ്പെടുന്ന പ്രദേശം 12ാം തീയതിവരെ അടച്ചിടാൻ പഞ്ചായത്തിൽ ചേർന്ന സുരക്ഷ കമ്മിറ്റി യോഗം തീരുമാനിച്ചു. സമ്പർക്കമുള്ളവർക്ക്​ 10ന്​ ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നടത്തുന്നതിനും ടൗണിലെ കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും ഉൾപ്പെടെയുള്ള 100 പേർക്ക് ആൻറിജൻ ടെസ്​റ്റ്​ നടത്താനും തീരുമാനിച്ചു. മെഡിക്കൽ ഷോപ്പുകൾ തുറന്നുപ്രവർത്തിക്കുമെങ്കിലും ബാങ്കും റേഷൻ കടയും ഉൾപ്പെടെ അടച്ചിടും. രോഗി താമസിക്കുന്ന അഞ്ചാം വാർഡ് കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.