യുവതിയെ പീഡിപ്പിച്ച കേസ്​: കാർ കസ്​റ്റഡിയിലെടുത്തു

ആലക്കോട്: യുവതിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കാർ പൊലീസ് കസ്​റ്റഡിയിലെടുത്തു. നെല്ലിപ്പാറ സ്വദേശിയുടെ മാരുതി കാറാണ് കേസന്വേഷിക്കുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറി​ൻെറ നേതൃത്വത്തിൽ നെല്ലിപ്പാറയിൽനിന്ന് കസ്​റ്റഡിയിലെടുത്തത്. കേസിൽ പ്രതിയായ യുവാവി​ൻെറതാണ് കാർ. കാസർകോട്​ സ്വദേശിനിയും കാർത്തികപുരത്ത് വിവാഹിതയുമായ 24കാരിയെ കഴിഞ്ഞ ദിവസം കാറിൽ തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്​. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിപ്പാറ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തിരുന്നു. ഇവർ ഒളിവിലാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അ​േന്വഷിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.