ഓണം സ്‌നേഹസംഗമം

കണ്ണൂര്‍: ഡയലോഗ് സൻെറര്‍ കണ്ണൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓണം സൗഹൃദ സംഗമം എഴുത്തുകാരന്‍ ഡോ. വിജയന്‍ ചാലോട് ഉദ്​ഘാടനം ചെയ്​തു. ഏരിയ ചെയര്‍മാന്‍ എം. ഹനീഫ മാസ്​റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷന്‍ കെ.എം. മഖ്​ബൂല്‍ മാസ്​റ്റര്‍ സ്‌നേഹ സന്ദേശം നല്‍കി. കെ.സി. രാജന്‍ മാസ്​റ്റര്‍, എം.കെ. അശോക് കുമാര്‍, രാജന്‍ തിയ്യ​േറത്ത്​, രഞ്ജിത്ത് സര്‍ക്കാര്‍, ദിനു മൊട്ടമ്മല്‍, സത്യചന്ദ്രന്‍ മാസ്​റ്റര്‍, സി.ടി. നിസാര്‍ എന്നിവര്‍ സംസാരിച്ചു. ഡയലോഗ് സൻെറര്‍ മേഖല ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്​റ്റര്‍ സമാപന പ്രസംഗം നടത്തി. സി.പി. മുസ്തഫ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.