ഫണ്ട് ശേഖരണം ഉദ്ഘാടനം

തലശ്ശേരി: ഭൂമി സ്വന്തമായിട്ടുണ്ടായിട്ടും വീട് പണി തുടങ്ങാന്‍ സാധിക്കാത്ത സംഗമം അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് ആശ്വാസമായി നന്മ വെല്‍ഫെയര്‍ സൊസൈറ്റി തലശ്ശേരി നടപ്പാക്കുന്ന നന്മ വീട് ലോണ്‍ പദ്ധതിയുടെ ഫണ്ട് കലക്​ഷൻ ഉദ്ഘാടനം പാലിശ്ശേരി സോണല്‍ പ്രസിഡൻറ്​ ആമിന മൊയ്തു സൊസൈറ്റി സെക്രട്ടറി സി.ടി. അമീറിന് നല്‍കി നിർവഹിച്ചു. നന്മ വീട് ലോണ്‍ പദ്ധതി നടപ്പാക്കാന്‍ സെപ്റ്റംബറിലെ സംഗമം കൈത്താങ്ങ് കലക്​ഷന്‍ ശേഖരിക്കാന്‍ അയല്‍ക്കൂട്ടം അംഗങ്ങള്‍ തീരുമാനിച്ചു. നന്മ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡൻറ്​ കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ എം. അബ്​ദുന്നാസിര്‍, എ.പി. റഹീം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.