മാഹിയിലും ആരോഗ്യപ്രവർത്തകരെ നിയമിക്കണം

മാഹി: കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി പുതുച്ചേരി, കാരയ്ക്കൽ, യാനം മേഖലകളിൽ മെഡിക്കൽ ഓഫിസർ, നഴ്സിങ് ഓഫിസർ, എ.എൻ.എം, സാനിറ്ററി വർക്കർമാർ എന്നിവരെ നിയമിക്കുന്നതുപോലെ മാഹിയിലും നിയമിക്കണമെന്ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് മാഹി മേഖലയിൽ പ്രതിരോധ പ്രവർത്തനം നടത്തുന്നത്​. ആവശ്യമായ ജീവനക്കാരെ മാഹിയിലും നിയമിക്കേണ്ടത് അനിവാര്യമാണെന്ന്​ എം.എൽ.എ പറഞ്ഞു. മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെട്ടു അനുകൂല നടപടിയുണ്ടാകുമെന്ന്​ ഉറപ്പ് ലഭിച്ചിട്ടുണ്ട്​​. പുതുച്ചേരി മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ആരോഗ്യ സെക്രട്ടറി, ഡയറക്ടർ എന്നിവരുമായി എം.എൽ.എ ഫോൺ വഴി ബന്ധപ്പെട്ടതി​ൻെറ അടിസ്ഥാനത്തിലാണ് മാഹിയെ കൂടി പരിഗണിക്കാമെന്ന് ഉറപ്പുലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.