ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി

ഇരിട്ടി: ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. വ്യാഴാഴ്ച രാവിലെയാണ് പുഴക്കര, ചാക്കാട്, പെരുമ്പഴശ്ശി ജനവാസ മേഖലകളില്‍ കാട്ടാനയെ കണ്ടത്. കൃഷിയിടങ്ങളില്‍ കാട്ടാന കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു. ആനയെ കണ്ട് പരിഭ്രാന്തരായ നാട്ടുകാര്‍ ശബ്​ദമുണ്ടാക്കി. തുടർന്ന്​ ഏറെനേരത്തെ ശ്രമഫലമായി ആനയെ കാപ്പുകടവ് വഴി ആറളം ഫാമിലേക്ക് തുരത്തി. ആറളം വന്യജീവി സങ്കേതത്തില്‍നിന്നാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് കടക്കുന്നത്. വര്‍ധിച്ചുവരുന്ന കാട്ടാനശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.