തൊഴിലുറപ്പ്​ ജീവനക്കാര്‍ക്ക് ആദരം

മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് തൊഴിലുറപ്പ്​ ജീവനക്കാരെ എടയന്നൂര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണപ്പുടവയും ഓണക്കിറ്റും ഓണപ്പൂവും നല്‍കി ആദരിച്ചു. വാര്‍ഡ് മെംബര്‍ പി. ജസീല ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ്​ റിയാസ് എടയന്നൂര്‍ അധ്യക്ഷത വഹിച്ചു. സി. നിസാം, സി. ദീപേഷ്, എ.കെ. പ്രമോദ്, സി. മഹറൂഫ്, എം. ഉത്തമന്‍ മാസ്​റ്റര്‍, കെ. ഷമീര്‍, സി. ഷമീദ്, സി. സുഫിയാന്‍, പി. സൗരവ്, എം. റമീസ് എന്നിവര്‍ സംസാരിച്ചു. നെല്‍കൊയ്ത്ത് മട്ടന്നൂര്‍: നഗരസഭയിലെ ഇല്ലംമൂല ഒരുമ റസിഡൻറ്​സ്​ അസോസിയേഷ​ൻെറ നെല്‍കൃഷിയുടെ കൊയ്ത്ത് വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ അംഗങ്ങളായ കെ. രാജന്‍, എം. രൂപേഷ്, വി. വസന്ത, എന്‍.വി. ശ്രീദേവി, പി. ശൈലജ, ടി.കെ. ഭാസുര എന്നിവർ പങ്കെടുത്തു. 50 സൻെറ്​ തരിശ് സ്ഥലത്താണ് കൃഷിയിറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.