തൊഴിലുറപ്പ് പ്രവൃത്തിയിൽ അഴിമതി –എം.വി. ജയരാജൻ

കണിച്ചാർ: പഞ്ചായത്ത്​ ഭരണസമിതി തൊഴിലുറപ്പ് പ്രവൃത്തിയിൽ അഴിമതി നടത്തിയതായി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. സി.പി.എം കൊളക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങോം -എളമ്പാളിറോഡ്, തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമിക്കുന്നതിൽ 4.85 കോടി രൂപയുടെ അഴിമതി പഞ്ചായത്ത് ഭരണസമിതി നടത്തിയെന്നും കൊളക്കാട് ആരംഭിക്കാനിരിക്കുന്ന കുടിവെള്ള നിർമാണ കമ്പനിക്ക് വഴിവിട്ട സഹായം വഴിയാണ് ലൈസൻസ് അനുവദിച്ചതെന്നും സി.പി.എം ആരോപിച്ചു. കൊളക്കാട് ടൗണിൽ നടന്ന പ്രതിഷേധ സമരത്തിൽ ലോക്കൽ കമ്മിറ്റിയംഗം ഐ.ടി. ജോണി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.