ഉത്രാടക്കിഴി സമർപ്പണം ജില്ലതല ഉദ്ഘാടനം

പിലാത്തറ: തപസ്യ കലാസാഹിത്യ വേദി നടത്തുന്ന ക്ഷേത്ര, അനുഷ്​ഠാന, വാദ്യകലാകാരന്മാരെ ആദരിക്കലും സാമ്പത്തിക സഹായ വിതരണ പരിപാടിയുമായ ഉത്രാടക്കിഴി സമർപ്പണത്തി‍ൻെറ ജില്ലതല ഉദ്ഘാടനം പിലാത്തറയിൽ നടന്നു. പാണപ്പുഴ പത്​നാഭപ്പണിക്കരുടെ അധ്യക്ഷതയിൽ നോവലിസ്​റ്റ് ആർ. ഉണ്ണിമാധവൻ ഉദ്ഘാടനം ചെയ്​തു. കേരള ക്ഷേത്ര വാദ്യകലാ അക്കാദമി മേഖല ട്രഷറർ വിപിൻ രാമചന്ദ്രൻ, തപസ്യ മേഖല സെക്രട്ടറി രാമകൃഷ്​ണൻ വെങ്ങര, ജില്ല പ്രസിഡൻറ് പ്രശാന്ത് ബാബു കൈതപ്രം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.