പെൻഷനില്ല; ഉത്രാടം നാളിൽ പട്ടിണിസമരം

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ മൂന്നാം വാർഡിലെ ക്ഷേമപെൻഷനുകൾ ഓണമായിട്ടും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പെൻഷൻകാർ പട്ടിണിസമരം നടത്തി. ചാളപ്പറമ്പിൽ നടത്തിയ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ കെ.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്​തു. ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ തില്ലങ്കേരി പഞ്ചായത്ത് പ്രസിഡൻറും പഞ്ചായത്ത് അംഗവുമായ യു.സി. നാരായണൻ അധ്യക്ഷത വഹിച്ചു. കമ്മുക്ക ഗോവിന്ദൻ, സി. കരുണാകരൻ, പി.കെ. രവീന്ദ്രൻ, കെ.പി. ശ്രീധരൻ നമ്പ്യാർ, രാഗേഷ് തില്ലങ്കേരി, പി. രജീഷ്, സി. ദിനേശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.