പൂവിപണി നിർജീവം

കൂത്തുപറമ്പ്: ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കളുടെ വരവ് നിലച്ചതോടെ കൂത്തുപറമ്പിൽ പൂവിപണി നിശ്ചലമായി. കോവിഡ് പശ്ചാത്തലത്തിൽ പുറമെനിന്ന്​ പൂക്കൾ എത്തിക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ്​ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതരസംസ്ഥാനങ്ങളിൽനിന്ന്​ പൂക്കൾ എത്താതായതോടെ കൂത്തുപറമ്പ് ടൗണിൽ സ്ഥിരം പൂവിൽപനക്കാരായ രണ്ടുപേർ മാത്രമേ പൂവിൽക്കുന്നുള്ളൂ. ജമന്തി, വാടാമല്ലി അടക്കമുള്ള പൂക്കളൊന്നും ടൗണിൽ എത്തിയിരുന്നില്ല. നാട്ടിൽനിന്ന്​ ശേഖരിക്കുന്ന മല്ലിക മാത്രമാണ് അൽപമെങ്കിലും വിൽപനക്കുള്ളത്. വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകാലങ്ങളിലെ തെരുവു കച്ചവടക്കാരും ഇക്കുറി എത്തിയിട്ടില്ല. നഗരസഭാ പരിധിയിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും ടൗണിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.