കൂടാളിയിൽ പച്ചത്തുരുത്ത് ഉദ്ഘാടനം

ഇരിക്കൂർ: കൂടാളി ഗ്രാമപഞ്ചായത്തിൽ 'പച്ചത്തുരുത്ത്' പദ്ധതി ഉദ്ഘാടനം നാലുപെരിയ പൊതുശ്​മശാന വളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. നൗഫൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.വി. മോഹനൻ അധ്യക്ഷത വഹിച്ചു. ഹരിത മിഷൻ ജില്ല കോഒാഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായി. ആർ.പിമാരായ നാരായണൻ, ശോഭന, വികസനകാര്യ ചെയർമാൻ കെ.വി. കൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൻ കെ.വി. സജിമ, എൻ.ആർ.ഇ.ജി.എ അസി. എൻജിനീയർ അശ്വന്ത് എന്നിവർ സംസാരിച്ചു. കെ. ഷിനു സ്വാഗതവും ബിന്ദു അരവിന്ദൻ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങൾ, കാവുകൾ, അമ്പലങ്ങൾ, വിദ്യാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മരങ്ങൾ ​െവച്ചുപിടിപ്പിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.