അയ്യങ്കാളി ജന്മദിനാചരണം

പാപ്പിനിശ്ശേരി: അയ്യങ്കാളിയുടെ 157ാം ജന്മദിനം വിവിധ ദലിത് സംഘടനകൾ ആചരിച്ചു. തുരുത്തിയിലെ സമരപ്പന്തലിൽ നടന്ന പരിപാടിയിൽ അയ്യങ്കാളി ഛായാചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി. സമരസമിതി കൺവീനർ കെ. നിഷിൽകുമാറി​ൻെറ അധ്യക്ഷതയിൽ സി. രാജീവൻ പഴഞ്ചിറ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് പാപ്പിനിശ്ശേരി മണ്ഡലം കമ്മിറ്റി അയ്യങ്കാളി ജന്മദിനമാചരിച്ചു. പി. ചന്ദ്രൻ, പ്രേമൻ പാപ്പിനിശ്ശേരി എന്നിവർ സംസാരിച്ചു. ചിത്രം: PPNS_AYYANKALI പാപ്പിനിശ്ശേരി തുരുത്തിയിൽ ദലിത് കുടുംബങ്ങൾ നടത്തുന്ന സമരപ്പന്തലിൽ നടന്ന അയ്യങ്കാളി ജന്മദിനാഘോഷം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.