തലശ്ശേരി -മാഹി ബൈപാസ് മേൽപാലം തകർച്ച: കുറ്റക്കാർക്കെതിരെ നടപടി വേണം - എം.പി

തലശ്ശേരി: തലശ്ശേരി -മാഹി ബൈപാസ് നിർമാണത്തിനിടെ നിട്ടൂർ ബാലത്തിൽ പാലത്തി‍ൻെറ നാല് ബീമുകൾ പൊട്ടിവീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. അപകടസ്ഥലം സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തി‍ൻെറ തകർച്ച സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഉത്തരവാദിത്തമുണ്ട്. ഇപ്പോൾ ഇതിൽ നിന്ന് സംസ്ഥാന സർക്കാർ ഒഴിഞ്ഞുമാറുന്നത് ശരിയല്ല. നിയമസഭയിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചക്ക് മറുപടിയായി പറഞ്ഞ വികസന നേട്ടത്തിൽ തലശ്ശേരി-മാഹി ബൈപാസ് ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്നും അത് സംസ്ഥാന സർക്കാറി‍ൻെറ ഭരണനേട്ടമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, എന്തുകൊണ്ട് ഇതുസംബന്ധിച്ച് മിണ്ടുന്നില്ലെന്നും മുരളീധരൻ എം.പി ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.