തളിപ്പറമ്പിൽ മുഴുവൻ കടകളും തുറക്കണമെന്ന് ആവശ്യം

തളിപ്പറമ്പ്: നഗരസഭയുടെ മൂന്നിലൊന്ന് ഭാഗം മാത്രം തുറന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി വിചിത്രമാണെന്ന് വ്യാപാരികൾ. കോവിഡ് ഭീതിയിൽ മൂന്നാഴ്ചയായി പൂട്ടിയിട്ട തളിപ്പറമ്പിലെ മുഴുവൻ കടകളും തുറന്ന് കച്ചവടം ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതിനിടെ, മെയിൻ റോഡും ടൗണും തുറക്കാത്തതിനെതിരെ തളിപ്പറമ്പ് മർച്ചൻറ്​സ്​ അസോസിയേഷൻ പ്രതിഷേധവും നടത്തി. നഗരം ഇപ്പോൾ പാതി തുറന്നും പാതി അടഞ്ഞും കിടക്കുകയാണ്. നഗരസഭയിൽ ഏറ്റവുമധികം വ്യാപാരസ്ഥാപനങ്ങൾ ഉള്ള ടൗൺ വാർഡ് കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ നീക്കിയിട്ടില്ല. അതേസമയം, തൊട്ടടുത്ത വാർഡായ ഹബീബ് നഗർ തുറന്നിട്ടുണ്ട്. കോടതി മൊട്ട വാർഡ് തുറന്നപ്പോൾ കോർട്ട് റോഡി​ൻെറ വലിയൊരു ഭാഗം അടഞ്ഞുകിടക്കുകയാണ്. റോഡി​ൻെറ ഒരു വശത്തെ കടകൾ തുറന്നും മറുവശത്തെ കടകൾ അടഞ്ഞും കിടക്കുന്ന വിചിത്രമായ കാഴ്ചയാണ് തളിപ്പറമ്പ്​ നഗരത്തിലുള്ളത്. ഏതൊക്കെ കടകൾ തുറക്കും എന്ന്​ വ്യക്തതയില്ലാത്തതിനാൽ സാധനങ്ങൾ വാങ്ങാൻ ആദ്യ ദിനം ജനങ്ങളും നഗരത്തിൽ എത്തിയില്ല. ഈ വിചിത്രമായ സ്ഥിതി ഒഴിവാക്കി നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെടുന്നത്. ദേശീയപാതയിൽ നാഷനൽ ഇലക്ട്രോണിക്‌സി​ൻെറ ഭാഗം എ.ബി.സി വരെ തുറക്കാമെങ്കിലും എതിർഭാഗത്ത് ബസ് സ്​റ്റാൻഡ് ഷോപ്പിങ്​ കോംപ്ലക്സ്, ഷോപ്രിക്സ് തുടങ്ങിയ ഭാഗങ്ങൾ തുറക്കരുത്. മെയിൻ റോഡിലാകട്ടെ, മാർക്കറ്റ് ഭാഗത്ത് രജിസ്ട്രാർ ഒാഫിസി​ൻെറ വശം ഉൾപ്പെടുന്ന മത്സ്യ-പച്ചക്കറി മാർക്കറ്റുകൾ, ഗോദ ഉൾപ്പെടെ കപ്പാലം വരെ തുറക്കാം. എന്നാൽ, എതിർഭാഗത്തെ കടകൾ തുറക്കരുത്. കോടതി റോഡിലെയും ചില സ്ഥാപനങ്ങൾക്ക് തുറക്കാനും പറ്റും. റോഡ്​ അതിർത്തിവെച്ച് വാർഡ് നിർണയിച്ചതാണ് വിനയായതെന്നാണ് ജനസംസാരം. സമൂഹ മാധ്യമങ്ങളിലും വിചിത്ര തുറക്കലിനെതിരെ പ്രതിഷേധം ശക്തമാണ്​. മെയിൻ റോഡും ടൗണും തുറക്കാത്തതിനെതിരെ വ്യാപാരികൾ നടത്തിയ പ്രതിഷേധത്തിന്​ തളിപ്പറമ്പ് മർച്ചൻറ്​സ്​ അസോസിയേഷൻ​ പിന്തുണ നൽകി. പ്രസിഡൻറ്​ കെ.എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ട്രഷറർ ടി. ജയരാജ് എന്നിവർ നേതൃത്വം നൽകി. പടം: TLP - Town തളിപ്പറമ്പ് മെയിൻ റോഡിൽ ഒരുഭാഗം കടകൾ തുറന്നപ്പോൾ മറുഭാഗത്ത് അടച്ചിട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.