മുഴക്കുന്ന് പഞ്ചായത്തിൽ കാട്ടാന ശല്യമൊഴിയുന്നില്ല

മുഴക്കുന്ന്: ഗ്രാമപഞ്ചായത്ത് പരിധിയില്‍ കാട്ടാന ശല്യമൊഴിയുന്നില്ല. രണ്ടാഴ്ച മുമ്പ് കല്ലേരിമല, കൊട്ടയാട്, പാലപ്പുഴ മേഖലകളില്‍ കാട്ടാനയിറങ്ങി നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും, മൂന്നു ദിവസം നീണ്ട പരിശ്രമത്തിനൊടുവില്‍ കാട്ടനകളെ ജനവാസ കേന്ദ്രത്തില്‍ നിന്നും ബാവലി പുഴകടത്തി ആറളം ഫാമിലൂടെ വനത്തിലേക്ക് കയറ്റി വിട്ടിരുന്നു.എന്നാല്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് കാട്ടാനകള്‍ വീണ്ടും ജനവാസ കേന്ദ്രത്തില്‍ എത്തിയത്. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ കാക്കയങ്ങാടിലെ തോമസ് തോട്ടപ്പള്ളിയുടെ കൊരഞ്ഞിയിലെ കൃഷിടത്തിലെ വാഴകൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്.കമ്പിവേലി തകര്‍ത്താണ് ആനകള്‍ കൃഷിയിടത്തിലെത്തി വാഴകള്‍ നശിപ്പിച്ചത്.എഴുപതിലധികം കുലച്ച വാഴകളാണ് നശിപ്പിച്ചത്. കാട്ടുപന്നി ശല്യമുണ്ടെങ്കിലും ഈ പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തില്‍ കാട്ടാന ശല്യമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.