സമ്പർക്കം: രണ്ടുജീവനക്കാർ നിരീക്ഷണത്തില്‍

കേളകം: മുഴക്കുന്ന് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കേളകം ക്ഷീര സഹകരണസംഘം ഓഫിസിലെ രണ്ടു ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാൻ പൊലീസ് നിർദേശിച്ചു. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചയാള്‍ ക്ഷീരസംഘം ഓഫിസില്‍ എത്തി പെഡല്‍ സാനിറ്റൈസര്‍ സ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആ സമയം ഓഫിസില്‍ ഉണ്ടായിരുന്ന രണ്ടുപേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.