ഇരിക്കൂർ താലൂക്കാശുപത്രി വികസനം നടപ്പാക്കണം

ഇരിക്കൂർ: കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് രേഖാമൂലം താലൂക്ക്​ ആശുപത്രിയായി ഉയർത്തിയ ഇരിക്കൂർ ഗവ. ആശുപത്രിയിൽ മതിയായ സ്​റ്റാഫ് പാറ്റേൺ അനുവദിക്കണമെന്നും വികസന പ്രവർത്തനങ്ങൾ നടത്തണമെന്നും ആവശ്യ​പ്പെട്ട്​ വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി ബഹുമുഖ സമര പരിപാടികൾക്ക് രൂപം നൽകിയതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്​ച രാവിലെ 10ന്​ ആശുപത്രിക്ക് മുന്നിൽ നിൽപു സമരം സംഘടിപ്പിക്കും. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്യും. വരും ദിവസങ്ങളിൽ ജനകീയ ഒപ്പു ശേഖരണം, ഭവന സമരം, മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും മെയിൽ അയക്കൽ തുടങ്ങിയ സമര പരിപാടികൾ നടക്കും. വാർത്തസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ്​ എൻ. റഷീദ്, സെക്രട്ടറി എം.പി. നസീർ, ട്രഷറർ കീത്തടത്ത് മുസ്​തഫ, സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.