പോസ്​റ്റർ രചന മത്സരം

പഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്തി​ൻെറ കോവിഡ് പ്രതിരോധ പ്രവർത്തനത്തി​ൻെറ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒന്നാം വാർഡ് ജനജാഗ്രത സമിതി പോസ്​റ്റർ രചന, കാർട്ടൂൺ തുടങ്ങിയവയിൽ മത്സരം നടത്തും. ഒന്നാം വാർഡിലെ എല്ലാവർക്കും പ്രായഭേദ​െമന്യേ മത്സരങ്ങളിൽ പങ്കെടുക്കാം. പ്രത്യേക ജൂറി വിജയികളെ തെരഞ്ഞെടുക്കും. ഒന്നാം സ്ഥാന വിജയിക്ക് ഗോൾഡ് മെഡലും രണ്ട്, മൂന്ന് സ്ഥാനങ്ങളിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. തിരുവോണനാളിൽ ഫലപ്രഖ്യാപനം നടത്തും. സൃഷ്​ടികൾ 9746618617 നമ്പറിൽ 30ന്​ അകം അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.