കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനി ഇലക്​ട്രിക് കാര്‍ യാത്ര

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഇലക്ട്രിക് കാറില്‍ യാത്ര ചെയ്യാം. വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സി സര്‍വിസ് ഏറ്റെടുത്ത കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്പനിയാണ് സംവിധാനം ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട്​ 3.30ന് വിമാനത്താവള ടെര്‍മിനലില്‍ കിയാല്‍ എം.ഡി വി. തുളസിദാസ് ഇലക്​ട്രിക് കാറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സബ് കലക്ടര്‍ ആസിഫ് കെ. യൂസുഫ് മുഖ്യാതിഥിയായിരിക്കും. കണ്ണൂര്‍ ആര്‍.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ എം. രാജന്‍ എന്നിവര്‍ സംബന്ധിക്കും. തുടക്കത്തില്‍ മൂന്ന് ഇലക്​ട്രിക് കാറുകളാണ് സർവിസ് നടത്തുക. പിന്നീട് എണ്ണം കൂട്ടും. ഒരു ചാര്‍ജിങ്ങില്‍ 180 കിലോമീറ്ററാണ്​ സർവിസ് നടത്താന്‍ സാധിക്കുക. നിലവില്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ മാത്രമാണുള്ളത്. മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ചാര്‍ജിങ് സ്‌റ്റേഷന്‍ വരുന്നതോടെ കാറുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എം.ഡി ഷൈജു നമ്പറോന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.