കുടുംബശ്രീ എ.ഡി.എസ് ഓഫിസ് ഹാൾ ഉദ്ഘാടനം

ഇരിക്കൂർ: കൂടാളി ഗ്രാമ പഞ്ചായത്തി‍ൻെറ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനാലാം വാർഡിൽ കുടുംബശ്രീ എ.ഡി.എസിനുവേണ്ടി പുതുതായി നിർമിച്ച ഓഫിസ് ആൻഡ്​ കോൺഫറൻസ് ഹാൾ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഫൽ നിർവഹിച്ചു. വാർഡ് മെംബർ സി. രാഘവൻ അധ്യക്ഷത വഹിച്ചു. ടി. പ്രഭാവതി, വി. പുരുഷോത്തമൻ, കെ.പി. സുനിൽകുമാർ, പി. റീത്ത എന്നിവർ സംസാരിച്ചു. കെ.പി. ജലജ സ്വാഗതവും ശാഹിദ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.