തലശ്ശേരിയിൽ സമ്പർക്കവ്യാപനം ഉയരുന്നു

തലശ്ശേരി: നഗരപരിധിയിൽ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തീരദേശ വാർഡുകളായ ഗോപാലപേട്ട, സൻെറ്പീറ്റേഴ്സ് (41, 42) വാർഡുകൾ പൂർണമായി അടച്ചിടും. തിങ്കളാഴ്ച നഗരസഭ ഒാഫിസിൽ ചെയർമാൻ സി.കെ. രമേശ‍ൻെറ അധ്യക്ഷതയിൽ േചർന്ന നഗരസഭാതല സുരക്ഷ ടീം യോഗത്തിലാണ് തീരുമാനം. ഇൗ വാർഡുകളിൽ ഞായറാഴ്ച കണ്ടെത്തിയ കോവിഡ് പോസിറ്റിവ് കേസുകൾക്കുപുറമെ ഇന്നലെയും കൂടുതൽ പേരിൽ രോഗം കണ്ടെത്തി. ഇവരെ ജനറൽ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. രോഗതീവ്രത ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പി‍ൻെറ നിരീക്ഷണം. സമ്പർക്ക സാധ്യത ഏറെയുള്ള ഉൗരാേങ്കാട്ട്, കുട്ടിമാക്കൂൽ, ഗോപാലപ്പേട്ട, സൻെറ്പീറ്റേഴ്സ് (20, 21, 41, 42) വാർഡുകളിൽ ആൻറിജൻ ടെസ്​റ്റ്​ നടത്തും. കണ്ടെയ്ൻമൻെറ് സോണുകളിലെ വ്യാപാരസ്ഥാപനങ്ങൾ ഒാണം കഴിയുന്നതുവരെ രാവിലെ ഒമ്പത്​ മുതൽ വൈകിട്ട് അഞ്ചുവരെ തുറന്നുപ്രവർത്തിക്കാം. ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.