ഇൗ റോഡിൽ ദുരിതയാത്ര..

അഞ്ചരക്കണ്ടി: കീഴല്ലൂർ ഡാമിന് മുൻവശത്തെ റോഡിലൂടെയുള്ള ദുരിത യാത്രക്ക്​ പരിഹാരം തേടി ജനങ്ങൾ. കീഴല്ലൂർ പഞ്ചായത്ത് പരിധിയിലാണ് ഡാമിന് മുൻവശത്തുള്ള റോഡ്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് വൻ ഗർത്തം രൂപപ്പെട്ട നിലയിലാണ് റോഡുള്ളത്. വലിയ കുഴിയായതിനാൽ ചളിനിറഞ്ഞ റോഡിൽ വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയും ഏറെയാണ്. കൂത്തുപറമ്പ് കിണവക്കൽ ഭാഗങ്ങളിൽനിന്നും കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്ക് എളുപ്പത്തിലേക്ക് എത്താവുന്ന റോഡ് കൂടിയാണിത്. ദിനേന നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ പോവുന്നത്. റോഡി​ൻെറ ശോച്യാവസ്ഥക്ക്​ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിനെ സമീപിച്ചപ്പോൾ ജല അതോറിറ്റി വിഭാഗമാണ് റോഡ് ടാറിങ്​ ചെയ്യേണ്ടതെന്നാണ് പറഞ്ഞത്. എന്നാൽ, വാട്ടർ അതോറിറ്റി അധികൃതരെ സമീപിച്ചപ്പോൾ പഞ്ചായത്താണ് ടാറിങ്​ ചെയ്യേണ്ടതെന്നും പറയുന്നു. ആരെയാണ്​ റോഡി​ൻെറ ശോച്യാവസ്ഥക്ക്​ പരിഹാരം കാണാൻ കാണേണ്ടത്​ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ചിത്രം: AJK_Keezhallur Dam Road കീഴല്ലൂർ ഡാമി​ൻെറ മുൻവശത്തുള്ള റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.