കീഴൂർ-വികാസ് നഗർ റോഡ് തകർന്നു

ഇരിട്ടി: കീഴൂരിൽനിന്ന്​ വികാസ് നഗറിലേക്കുള്ള റോഡ് തകർന്ന്​ യാത്ര ദുഷ്കരമായി. ഇരിട്ടി-പേരാവൂർ റോഡിൽ പയഞ്ചേരിമുക്കിൽ ഗതാഗതതടസ്സമുണ്ടാവുന്ന സമയങ്ങളിൽ ഇരിട്ടി നഗരത്തിലേക്കും മട്ടന്നൂർ ഭാഗത്തേക്കും പോകാൻ ഉപയോഗിക്കുന്ന സമാന്തര റോഡാണിത്. കീഴൂരിൽനിന്ന് വികാസ് നഗർ വഴി കോറം മുക്കിലേക്കും മൈലാടുംപാറയിലേക്കും എളുപ്പത്തിൽ എത്താം. കുത്തനെ കയറ്റിറക്കങ്ങളുള്ള റോഡിൽ കുറച്ച് ഭാഗത്ത് കോൺക്രീറ്റ് ചെയ്തിരുന്നു. കോൺക്രീറ്റ് അവസാനിക്കുന്ന ഭാഗങ്ങൾ തൊട്ട് റോഡ് മുഴുവൻ കാൽനടപോലും ദുഷ്കരമാംവിധം തകർന്നിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ കാലവർഷത്തിൽ തകർന്ന ഭാഗങ്ങളിൽ നാട്ടുകാർ ചെങ്കല്ലുകൾ ഇട്ട് താൽക്കാലികമായി കുഴി അടച്ചിരുന്നു. എന്നാൽ, ഈ വർഷത്തെ മഴയിൽ റോഡ് വീണ്ടും തകരുകയായിരുന്നു. ഉടൻ അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പടം: IRT_Keezhur Road തകർന്ന കീഴൂർ–വികാസ് നഗർ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.