കാഞ്ഞിരോട് എ.യു.പി സ്കൂൾ സമഗ്ര വികസനത്തിലേക്ക്

കാഞ്ഞിരോട് എ.യു.പി സ്കൂൾ സമഗ്ര വികസനത്തിലേക്ക്​ കാഞ്ഞിരോട്​: കെ.കെ. രാഗേഷ് എം.പിയുടെ ഇടപെടലിൽ കാഞ്ഞിരോട്​ എ.യു.പി സ്​കൂൾ സമഗ്ര വികസന പാതയിലേക്ക്​്​. എൽ.പി, യു.പി വികസന പരിപാടിയിൽ തയാറാക്കി സമർപ്പിച്ച പദ്ധതികൾ കോവിഡ് കാരണം വിവിധ പൊതുമേഖല കമ്പനികൾഉപേക്ഷിച്ചിരുന്നു. എന്നാൽ, മാർച്ചിൽ തന്നെ ധാരണപത്രം ഒപ്പിട്ടതിനാൽ ഇന്ത്യൻ ഓയിൽ കോർപറേഷനുമായി നിരന്തരം ആശയവിനിമയം നടത്തിയതിനാലാണ് കാഞ്ഞിരോട് എ.യു.പി സ്കൂളിലെ 'മുദ്ര -എ​ൻെറ വിദ്യാലയം' പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഒരു കോടി രൂപയുടെ മാസ്​റ്റർ പ്ലാൻ ജില്ല നിർമിതിയുടെ ചുമതലയിലാണ് തയാറാക്കിയത്. 86,74,000 രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്​. മാസ്​റ്റർ പ്ലാനിൽ 27 ലക്ഷം രൂപയുടെ പ്രവൃത്തികൾ മാനേജ്മൻെറ്​ ഗുണഭോക്തൃ വിഹിതമായി നിർവഹിക്കും. 60 ലക്ഷം രൂപ ഇതിനായി ഐ.ഒ.സി.എൽ നൽകും. ആദ്യ ഗഡു ജില്ല കലക്ടർക്ക് കൈമാറി. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന്​ കെ.കെ. രാഗേഷ് എം.പി നിർവഹിക്കും. മുണ്ടേരി ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ എ. പങ്കജാക്ഷൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.