ആൻറിജൻ പരിശോധന നടത്തി

ആൻറിജൻ പരിശോധന നടത്തി പെരിങ്ങത്തൂർ: പെരിങ്ങത്തൂർ മുസ്​ലിം എൽ.പി സ്കൂളിൽ കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൻറിജൻ പരിശോധന നടത്തി. ആഗസ്​റ്റ്​​ 26ന് കണ്ണൂരിൽനിന്ന്​ ദോഹയിലേക്ക് പോകുന്ന മണ്ഡലത്തിലെ യാത്രക്കാർക്കാണ് പരിശോധന സംഘടിപ്പിച്ചത്. കോഴിക്കോട്ടെ ആസ ലാബ്, പെരിങ്ങത്തൂർ ടൗൺ യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെയാണ് ടെസ്​റ്റ്​ നടത്തിയത്. മുസ്​ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി. നാസർ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി തുവ്വക്കുന്ന്, റസ്ലീഫ് കീപ്പാറ, റഹീം സഫ, ആസിഫ് ചാത്തോത്ത്, അഷ്മർ, സിനാൻ സേഫ്, ഒ.കെ. സിനാൻ, ഫയാസ് എന്നിവർ സംസാരിച്ചു. 100 പേർ ആൻറിജൻ പരിശോധനക്ക്​ വിധേയരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.